അണ്ടർ 15 ലോകകപ്പ്: ഇന്ത്യയ്ക്ക് വീണ്ടും തോൽവി

ബാകു: ഫിഫ അണ്ടർ 15 ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. സ്റ്റേജിൽ ടയർ ബി വിഭാഗത്തിൽ ഹോണ്ടുറാസിനോട് 2-1നാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഫ്രാൻസിനോട് 2-4 ന് തോറ്റ ട്രിനിഡാഡിനെ ഇന്ത്യ ഇനി നേരിടും. രാത്രി 7.45 നാണ് മത്സരം.
കളിയുടെ തുടക്കം മുതൽ തന്നെ ഫോണ്ടുറാസ് ലീഡ് നേടി. 18-ാം മിനിറ്റിൽ ഡാനിയോ ഫ്ലോറസിലൂടെയാണ് ടീം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ റോണൻദേവ് അഹെയ്ബാമിലൂടെ (31) ഇന്ത്യ സമനില പിടിച്ചു. എന്നാൽ അലക്സാന്ദ്രോ അമായയിലൂടെ (36) ഫോണ്ടുറാസ് കളി തിരിച്ചുപിടിക്കുകയായിരുന്നു.
ടൂർണമെന്റ് സ്റ്റേജിൽ ആറ് ടയറുകൾ
ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഒരു ടീമും പുറത്താകില്ലെന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത. ഓരോ ഗ്രൂപ്പിലെയും ടീമുകളുടെ പ്രകടനവും സ്ഥാനവും അടിസ്ഥാനമാക്കി ഒന്നുമുതൽ ആറുവരെ റാങ്കിലുള്ള ടീമുകളെ യഥാക്രമം ടയർ എ, ബി, സി, ഡി, ഇ, എഫ് വിഭാഗങ്ങളിലായി ടൂർണമെന്റ് സ്റ്റേജിൽ ഉൾപ്പെടുത്തും.
ഏറ്റവും ഉയർന്ന വിഭാഗമായ ടയർ എയിൽ ജേതാക്കളാകുന്ന ടീമിനാണ് ഫിഫ അണ്ടർ-15 ലോകകപ്പ് ആൻഡ് ഫെസ്റ്റിവൽ ചാമ്പ്യൻ പട്ടം ലഭിക്കുക. മറ്റ് ടയറുകളിലും പ്രത്യേകം ജേതാക്കളെ പ്രഖ്യാപിക്കും.









0 comments