Deshabhimani

വയോധികയിൽ നിന്ന് 45 ലക്ഷം തട്ടിയ ബിജെപി നേതാവ് ഭൂമി തട്ടിപ്പ് കേസിലും പ്രതി

bjp

സത്താർ ഹാജി

വെബ് ഡെസ്ക്

Published on Oct 28, 2026, 04:05 PM | 1 min read

തിരൂർ : മലപ്പുറം, തിരൂരിൽ വയോധികയിൽ നിന്ന് 45 ലക്ഷം രൂപ തട്ടിയ ബിജെപി നേതാവ് ഭൂമി തട്ടിപ്പ് കേസിലും പ്രതി. വ്യാജരേഖ ചമച്ച് അനധികൃതമായി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പരാതി.


ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് വളവന്നൂർ സ്വദേശി സത്താർ ഹാജിക്കെതിരെ പട്ടർനടക്കാവ് അനന്താവൂർ സ്വദേശി മുഹമ്മദലിയാണ് പരാതി നൽകിയത്. തന്റെ ഉടമസ്ഥതയിൽ തൃശൂർ അക്കിക്കാവിലുള്ള സ്ഥലത്തിൻ്റെ വ്യാജരേഖ നിർമിച്ച് സത്താർ, ഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുന്നതായി മുഹമ്മദലി പറഞ്ഞു. ആ​ഗസ്ത് ഒന്നിന് ചാവക്കാട് സബ് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദലിക്ക് വന്ന സമൻസിനോടൊപ്പം ലഭിച്ച അന്യായപകർപ്പ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.


മുഹമ്മദലിയുടെ സ്വത്തിൽ നിന്നും 20.125 സെൻ്റ് ഭൂമി സത്താർ ഹാജിക്ക് വിൽക്കുവാൻ ഏൽപ്പിച്ച് കരാറിലേർപ്പെട്ടിട്ടുണ്ടെന്നും അഡ്വാൻസ് സംഖ്യ നൽകിയെന്നും മറ്റും കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. കോടതിയിൽ സമർപ്പിച്ച കരാറിലെ ഒപ്പ് തൻ്റേതല്ലെന്നും കരാറിൽ ഒപ്പിട്ടതായി കാണുന്ന സാക്ഷികളെ ഈ താൻ അറിയില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.


വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, വിശ്വസിച്ചേൽപ്പിച്ച സ്വത്തോ വസ്തുവകകളോ വഞ്ചനാപരമായി കവർന്നെടുക്കൽ, ഒന്നിലധികം ആളുകൾ ചേർന്ന് ഒരേ ഉദ്ദേശ്യത്തോടെ നടത്തുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സത്താർ ഹാജിക്ക് പുറമേ വളവന്നൂർ സ്വദേശി തുറക്കൽ ബദറുൽ മുനീറിനെതിരെയും പരാതി നൽകിയിട്ടുണ്ട്. ബിജെപി മൈനോറിറ്റി മോർച്ച സംസ്ഥാന നേതാവായിരുന്നു സത്താർ ഹാജി.


അന്തരിച്ച ഭർത്താവിന്റെ പേരിലുള്ള നിക്ഷേപത്തിൽനിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലും സത്താർ ഹാജി പ്രതിയാണ്. പണം കൈക്കലാക്കിയതിനുപുറമെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇയാൾക്കെതിരെ വയോധിക മൊഴി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home