വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷന്‍ ഒഴിവാക്കിയ നടപടിയില്‍ സ്റ്റേയില്ല; ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ടി വൺ, ടി റ്റു സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാൽപര്യ ഹർജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
അതേസമയം, ഹർജികളിൽ മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചു. ടി സെക്ഷന്റെ പരിധിയിലുൾപ്പെടുന്ന വിവരങ്ങൾ ഏതൊക്കെയെന്ന് അറിയിക്കണമെന്നാണ് നിർദേശം. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ പി മുരളീകൃഷ്ണനും ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയുമാണ് പൊതുതാതപര്യ ഹർജികളുമായി ഹൈക്കോടതി സമീപിച്ചത്.
ഒക്ടോബർ 22നാണ് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അഴിമതി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളെയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്.








0 comments