Deshabhimani

ഡൽഹി എസ്ഐആർ: അടിസ്ഥാനഘടന മാറ്റരുത്; വോട്ടർപട്ടികയിലുള്ളവർ വീണ്ടും എന്തിന് രജിസ്റ്റർ ചെയ്യണമെന്ന് സുപ്രിംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Oct 28, 2026, 05:29 PM | 1 min read

ന്യൂഡൽഹി: എസ്ഐആർ അടിസ്ഥാനഘടന മാറ്റരുതെന്ന് സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമീഷന് അധികാരങ്ങളുണ്ടെങ്കിലും ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.


2026ലെ വോട്ടർപട്ടികയിൽ നേരത്തേ പേരുണ്ടായിരുന്നവരോട് എന്തിനാണ് പുതിയ വോട്ടർമാർക്കുള്ള ഫോം 6 സമർപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും അത് ആദ്യമായി പേരു ചേർക്കേണ്ടവർക്കുള്ള ഫോമല്ലേ, ഫോം 6 എന്നും കോടതി ചോദിച്ചു. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹിയിലെ എസ്‌ഐആർ നടപടികളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.


ഡൽഹിയിൽ കരടു വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട 33 ലക്ഷത്തോളം പേർക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നോട്ടീസ്‌ അയച്ചതിൽ വൻ പ്രതിഷേധമുയർന്നിരുന്നു. വോട്ടറാണെന്ന്‌ തെളിയിക്കുന്ന രേഖകൾ ഒക്‌ടോബർ 29 നകം സമർപ്പിച്ച്‌ കമീഷനെ ബോധ്യപ്പെടുത്താനാകാത്തവർ കരടുപട്ടികയിൽ നിന്ന്‌ പുറത്താക്കപ്പെടുമെന്നാണ് അറിയിച്ചത്.


എസ്‌ഐആർ പ്രക്രിയ തുടങ്ങുന്നതിന്‌ മുൻപ്‌ ഡൽഹി വോട്ടർപ്പട്ടികയിൽ 1.45 കോടി വോട്ടർമാരുണ്ടായിരുന്നു. എന്നാൽ കരടുപട്ടികയിൽ 97.53 ലക്ഷം പേർ മാത്രമാണുള്ളത്‌. 48 ലക്ഷത്തോളം പുറത്താക്കപ്പെട്ടു. കരടുപട്ടികയിലെ 33 ലക്ഷത്തോളം പേർക്ക്‌ കൂടി കമീഷൻ നോട്ടീസ്‌ അയച്ചതോടെ 80 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെടുമെന്ന സ്ഥിതിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home