Deshabhimani

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; അംബാസഡറുമായി കൂടിക്കാഴ്ച നടത്തി എം എ ബേബി

cpim palestine Ambassador

ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Oct 28, 2026, 06:07 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള മുഹമ്മദ് അബുഷാവേഷുമായി കൂടിക്കാഴ്ച നടത്തി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പലസ്തീൻ ജനതയോടുള്ള സിപിഐ എമ്മിന്റെ ഐക്യദാർഢ്യം എം എ ബേബി ആവർത്തിച്ച് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിലെ സുർജിത് ഭവനിൽ നടന്ന സൗഹൃദ സന്ദർശനത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ആർ അരുൺകുമാറും പങ്കെടുത്തു.


പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും സ്വതന്ത്ര രാഷ്ട്രത്തിനുമായുള്ള പോരാട്ടത്തിന് സിപിഐ എമ്മിന്റെ അചഞ്ചലമായ ഐക്യദാർഢ്യം എം എ ബേബി ആവർത്തിച്ച് പ്രഖ്യാപിച്ചു. പലസ്തീൻ ജനതയ്ക്കെതിരായ വംശഹത്യ അവസാനിപ്പിക്കണമെന്നും സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ഇന്ത്യ–പലസ്തീൻ ഐക്യദാർഢ്യം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും സിപിഐ എം വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home