ട്വന്റി20 ബാറ്റിങ്ങ് റാങ്കിങ്: അഭിഷേക് വീണ്ടും ഒന്നാമത്; ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്ത്; സഞ്ജുവിനും നേട്ടം

ദുബായ്: ഇന്ത്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബാറ്റിങ്ങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20 ക്രിക്കറ്റിൽ നിറഞ്ഞാടിയാണ് ഇടംകൈയൻ ഓപ്പണർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. മത്സരത്തില്‍ 38 പന്തിൽ 113 റണ്ണടിച്ച് അഭിഷേക് ശർമ കരിയറിലെ നാലാം സെഞ്ചുറിയും കണ്ടെത്തി. 11 സിക്‌സറും 9 ഫോറും അകമ്പടിയായി.
2025 ജൂലൈയിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്ന് അഭിഷേക് ആദ്യമായി ഒന്നാം റാങ്കിലെത്തിയത്. വിരാട് കോഹ്ലിക്കും സൂര്യകുമാർ യാദവിനുംശേഷം ഇൗ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായും മാറി. ഇത്തവണ 897 പോയന്റോടെയാണ് അഭിഷേക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ പാകിസ്ഥാന്റെ സാഹിബ്‌സാദ ഫർഹാനാണ് (883) രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ താരം ഇഷാൻ കിഷൻ (866) മൂന്നാം സ്ഥാനത്തുമുണ്ട്. മലയാളി ബാറ്റർ സഞ്ജു സാംസണും റാങ്കിങിൽ നേട്ടമുണ്ടാക്കി. ആറ് സ്ഥാനം മെച്ചപ്പെടുത്തി 20 റാങ്കാണ് സഞ്ജു സ്വന്തമാക്കിയത്.
മോശം ഫോമിനെ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാല് സ്ഥാനങ്ങൾ പിന്നോട്ടുപോയി ഒമ്പതാം സ്ഥാനത്തെത്തി. തിലക് വർമ പത്താം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് നാലമതും ജോസ് ബട്ലർ അഞ്ചാമതുമാണ്.








0 comments