Deshabhimani

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; 3 ശതമാനം വർധന

da hike

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2026, 04:37 PM | 1 min read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർ‌ധിപ്പിച്ചു. മൂന്നു ശതമാനമാണ് വർധിപ്പിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭയോ​ഗത്തിലാണ് തീരുമാനം. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് വർധനവ്. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായി ഉയര്‍ന്നു. നിലവിൽ 60 ശതമാനമായിരുന്നു.


കഴിഞ്ഞ ഏപ്രിലിലും ഡിഎ വർധിപ്പിച്ചിരുന്നു. രണ്ട് ശതമാനമായിരുന്നു വർധന. ഏഴാം ശമ്പള കമീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏകദേശം 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് വർധനവിന്റെ ആനുകൂല്യം ലഭ്യമാവുക. വർഷത്തിൽ രണ്ടു തവണയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയർനസ് അലവൻസും പെൻഷൻകാർക്ക് ഡിയർനസ് റിലീഫും വർധിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home