കായികമേളയിലെ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; സബ് ജൂനിയറിൽ സ്വർണം നേടിയത് പ്രായം തിരുത്തി

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ സബ്ജൂനിയർ വിഭാഗം അത്ലറ്റിക്സ് മത്സരത്തിൽ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. കോട്ടയം കോരുത്തോട് സികെഎം എച്ച്എസ്എസിലെ വിദ്യാർഥിയാണ് പ്രായം തിരുത്തി മത്സരത്തിൽ പങ്കെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ബോൺടെസ്റ്റിൽ കുട്ടിക്ക് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് കണ്ടെത്തിയത്. 14 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുക.
ഇതര സംസ്ഥാനക്കാരനായ കുട്ടി സബ് ജൂനിയർ 400 മീറ്ററിൽ സ്വർണം നേടിയിരുന്നു. സബ് ജൂനിയർ 100 മീറ്ററിൽ മത്സരിക്കാൻ ഇരിക്കെയാണ് പരിശോധനാഫലം പുറത്തുവന്നത്. കോതമംഗലം മാർ ബേസിൽ സ്കൂളാണ് പരാതി നൽകിയത്.









0 comments