ഒരു പവൻ സ്വർണം വാങ്ങാൻ എത്ര രൂപ വേണം? ഇന്നത്തെ വില അറിയാം

തിരുവനന്തപുരം : ആഭരണപ്രേമികൾക്ക് തിരിച്ചടിയേകി ഇന്നും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 13,195 രൂപയും, പവന് 480 രൂപ വർധനയോടെ 1,05,560 രൂപയുമായി. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വൻ തുക നൽകേണ്ടി വരും. സംസ്ഥാനത്ത് 5 മുതൽ 15 വരെയാണ് സ്വർണത്തിന് മേൽ പണിക്കൂലി ചുമത്തുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ ₹1,14,163 രൂപ ചെലവാക്കണം.
കഴിഞ്ഞ പത്തു ദിവസമായി സ്വർണവില ചാഞ്ചാട്ടത്തിലാണ്. ഈ മാസം ഒരു ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 13,880 രൂപയാണ് (ഒക്ടോബർ 10). അതേസമയം, ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 23ന് രേഖപ്പെടുത്തിയ 13,060 രൂപയുമാണ്.
വെള്ളിയുടെ വിലയിൽ 5 ദിവസമായി മാറ്റമൊന്നുമില്ല. ഒക്ടോബർ 24ന് ഒരു കിലോ വെള്ളിക്ക് ഒറ്റയടിക്ക് 5,000 രൂപ കുറഞ്ഞിരുന്നു. ഇന്ന് 10 ഗ്രാം വെള്ളിക്ക് 2,200 രൂപയും, ഒരു കിലോക്ക് 2,20,000 രൂപയുമാണ്. പ്ലാറ്റിനത്തിന് ഇന്ന് വില കുത്തനെ കൂടിയിട്ടുണ്ട്. 10 ഗ്രാം പ്ലാറ്റിനത്തിന് 530 രൂപ വർധിച്ച് 37,416 രൂപയായി. 100 ഗ്രാം പ്ലാറ്റിനത്തിന് ഒറ്റയടിക്ക് 5,300 രൂപയാണ് വർധിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്ലാറ്റിനത്തിന്റെ വിലയിൽ ഇടിവായിരുന്നു. ഇന്നലെ മാത്രം 10 ഗ്രാമിന് 990 രൂപ കുറഞ്ഞിരുന്നു.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.
പത്ത് ദിവസത്തെ സ്വർണവില (ഗ്രാം)
ഒക്ടോബർ - 28 - ₹13,195
ഒക്ടോബർ - 27 - ₹13,135
ഒക്ടോബർ - 26 - ₹13,085
ഒക്ടോബർ - 25 - ₹13,070
ഒക്ടോബർ - 24 - ₹13,070
ഒക്ടോബർ - 23 - ₹13,060
ഒക്ടോബർ - 22 - ₹13,235
ഒക്ടോബർ - 21 - ₹13,390
ഒക്ടോബർ - 20 - ₹13,390
ഒക്ടോബർ - 19 - ₹13,570









0 comments