Deshabhimani

തിരുവനന്തപുരത്ത് സ്കൂട്ടറിൽ പോയ ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് ഭർത്താവ് വെട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

stabbed
വെബ് ഡെസ്ക്

Published on Oct 28, 2026, 04:03 PM | 1 min read

തിരുവനന്തപുരം: തിരുമലയിൽ കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ നടുറോട്ടിൽ കത്തി കൊണ്ട് ആക്രമിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ ക്രൂരമായി ആക്രമിച്ചത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സീമയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ വഴിയരികിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി ഇരുവരും തമ്മിൽ അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ തർക്കമാണ് ഈ അക്രമത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ വ്യക്തമാക്കി. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home