Deshabhimani

തമിഴ്നാട്ടിൽ ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് 50 രൂപയാക്കി; വെയ്റ്റിങ് ചാർജും കൂടും

tamilnadu autorickshaw
വെബ് ഡെസ്ക്

Published on Oct 28, 2026, 04:10 PM | 1 min read

ചെന്നൈ: മെട്രോപൊളിറ്റൻ ഏരിയ ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകളുടെ യാത്രാനിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം.


പുതുക്കിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിനു മിനിമം ചാർജ് 50 രൂപയായിരിക്കും. ഇതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകണം. അതത് പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്താൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്കും റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികൾക്കും സർക്കാർ നിർദേശം നൽകി.


2013 ആ​ഗസ്ത് 25, 2014 ഒക്ടോബർ 16 എന്നീ തീയതികളിൽ തമിഴ്‌നാട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച മുൻകാല വിജ്ഞാപനങ്ങളെ റദ്ദാക്കിയാണ് പുതിയ ഉത്തരവ് നിലവിൽ വന്നിരിക്കുന്നത്. സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി എ കാർത്തിക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home