സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 39 പേർ കൊല്ലപ്പെട്ടു

മാഡ്രിഡ് : സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 39 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ടൊളെഡോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.
ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്പെയിനിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അമുസരിച്ച് ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്ത് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബോഗികളുടെ പാളം തെറ്റി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.









0 comments