Deshabhimani

സ്‌കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ വീണ്ടും പുഴു

Worms found in food.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 03:24 PM | 1 min read

കോഴിക്കോട്‌: സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭക്ഷണത്തിൽ വീണ്ടും പുഴുവിനെ കിട്ടിയതായി പരാതി. ഉച്ചക്ക്‌ വിദ്യാർഥികളാണ്‌ ഇതുസംബന്ധിച്ച്‌ പരാതി ഉയർത്തിയത്‌. എന്നാൽ കുട്ടികൾ തന്നെ കൊണ്ടിട്ടതാകാമെന്ന്‌ സംഘാടകർ പ്രതികരിച്ചതോടെ വിവാദമായി. കുട്ടികൾ ഭക്ഷണം കഴിച്ചതുമില്ല. തുടർന്ന്‌ ഇതുസംബന്ധിച്ച്‌ പരാതിയില്ലെന്ന്‌ കുട്ടികൾക്ക്‌ ഒപ്പമുണ്ടായിരുന്ന അധ്യാപകനിൽ നിന്ന്‌ പൊലീസ്‌ എഴുതിവാങ്ങി. സംഭവത്തിന്റെ വിശദാശംങ്ങൾ തിരക്കിയ മാധ്യമപ്രവർത്തകരോട്‌ സംഘാടകർ മോശം ഭാഷയിലാണ്‌ പ്രതികരിച്ചത്‌.


ചൊവ്വാഴ്‌ച രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിലും പുഴുക്കളെ കണ്ടെത്തിയിരുന്നു. സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്‌ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്‌. മത്സരത്തിന്‌ ഇറങ്ങാനിരുന്ന കുട്ടികൾക്കാണ്‌ പുഴുവുള്ള ഭക്ഷണം നൽകിയത്‌. കുട്ടികൾ ഭക്ഷണം കഴിക്കാതെ മത്സരത്തിന്‌ ഇറങ്ങേണ്ടി വന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home