ജി സുധാകരനെ പുറത്താക്കണം; കോലംകത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

ചെന്ത്രാപ്പിന്നിയിൽ യുഡിഎഫ് പ്രവർത്തകർ ജി സുധാകരന്റെ കോലം കത്തിക്കുന്നു
തൃശൂർ: നിയമസഭയിൽ ആഭ്യന്തരവകുപ്പിനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ കോലം തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നി സെന്ററിലായിരുന്നു പ്രതിഷേധം.
യുഡിഎഫ് പിന്തുണയോടെ എംഎൽഎയായ ജി സുധാകരൻ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും യുഡിഎഫിൽ നിന്ന് സുധാകരനെ പുറത്താക്കണമെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെന്ത്രാപ്പിന്നി സെന്ററിൽ നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.
പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയിലായിരുന്നു സുധാകരന്റെ വിമർശനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്ലയാളാണെന്നും എന്നാൽ വകുപ്പ് മഹാമോശമാണെന്നുമായിരുന്നു പരാമർശം. വകുപ്പ് മോശമായിട്ട് മന്ത്രി വെളുത്ത് സുന്ദരാനായിരുന്നാൽ കാര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചിരുന്നു.









0 comments