Deshabhimani

ഉത്തര്‍ പ്രദേശ് എംഎൽസി തെരഞ്ഞെടുപ്പ്: മോദിയുടെ മണ്ഡലമായ വാരണാസിയിൽ രണ്ടു സീറ്റിലും ബിജെപി തോറ്റു

Modi Yogi Akhilesh
വെബ് ഡെസ്ക്

Published on Oct 28, 2026, 12:39 PM | 1 min read

ലഖ്നൗ:ഉത്തര്‍ പ്രദേശ് ലെജിസ്ളേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ സമാജ് വാദി പാര്‍ടി മികച്ച വിജയം നേടി. എംഎൽസിയിൽ ഉൾപ്പെട്ട വാരണാസി അധ്യാപക മണ്ഡലത്തിൽ ബിജെപി അമ്പേ പരാജയപ്പെട്ടു. ബിരുദധാരി മണ്ഡലത്തിലും എസ് പി വിജയം ഉറപ്പിച്ചു.


മൊത്തം 11 സീറ്റുകളിലേക്ക് നടന്ന തെ‍രഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ ബിജെപി നേടിയപ്പോൾ വാരാണസി മണ്ഡലത്തിൽ ഉൾപ്പെട്ട രണ്ടു സീറ്റിലെ തോൽവി ഉത്തരമില്ലാത്തതായി.


നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലുമായി ദ്വിമണ്ഡലങ്ങൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം എംഎൽസികൾ ഉള്ളത്. മുൻഗണനാ വോട്ടിങ് (Preferential voting) രീതിയിലാണ് വോട്ടെടുപ്പ്. റജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കും ബിരുദധാരികൾക്കുമാണ് വോട്ടവകാശം.


അഭ്യസ്ഥവിദ്യരായവര്‍

കൈ ഒഴിയുന്നു


വാരാണസി അധ്യാപക മണ്ഡലത്തിൽ സമാജ് വാദി പാര്‍ടിയുടെ ലാൽ ബിഹാരി യാദവ് ബിജെപിയുടെ പ്രമോദ് കുമാര്‍ മിശ്രയെ 4,898 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ബിരുദധാരി മണ്ഡലത്തിൽ എസ്‌പി സ്ഥാനാർത്ഥി അശുതോഷ് സിൻഹ ബിജെപിയുടെ കേദാർ നാഥ് സിങ്ങിനെതിരെ വിജയം ഉറപ്പിച്ചു.


ലഖ്‌നൗ ടീച്ചേഴ്‌സ്, മീററ്റ്-സഹാറൻപൂർ ടീച്ചേഴ്‌സ്, ബറേലി-മൊറാദാബാദ് ടീച്ചേഴ്‌സ്, മീററ്റ്-സഹാറൻപൂർ ഗ്രാജുവേറ്റ്‌സ് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി സീറ്റ് നിലനിർത്തിയത്. ഉത്തർപ്രദേശിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് ഈ മണ്ഡലങ്ങൾ.


ഭരണഘടന നിർമ്മാണ വേളയിൽ വിദ്യാസമ്പന്നരായ ജനപ്രതിനിധികൾ സഭയിലെത്തുന്നത് ഉറപ്പാക്കുകയാണ് ഇത്തരം സീറ്റുകളിലൂടെ വിഭാവനം ചെയ്തത്. 2027 ൽ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഇതിനുള്ള ഭാവി ഫല സൂചനയായി എംഎൽസി ഫലം വിലയിരുത്തപ്പെടുന്നു. ബിജെപി തങ്ങളുടെ വാരാണസിയിലെ കൈമോശം വിശദീകരിക്കാനാവാതെ മൗനം തുടരുകയാണ്.


ലെജിസ്ലേറ്റീവ് കൗൺസിലും ഒരു സ്ഥിരം സഭയാണ്. ഒരു MLC-യുടെ കാലാവധി 6 വർഷമാണ്. നിലവിൽ 6 സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. ഗവര്‍ണറുടെ നാമനിർദേശം വഴിയും അംഗങ്ങൾ എത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home