Deshabhimani

സർക്കാരിനെ തള്ളി മന്ത്രി ഷിബു ബേബി ജോൺ; ഇ ഡിയുടെയും ആര്‍ലേക്കറുടെയും നടപടിയിൽ വിമർശനം

shibu baby john

ഷിബു ബേബി ജോൺ

വെബ് ഡെസ്ക്

Published on Oct 28, 2026, 11:45 AM | 1 min read

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുൻ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളിൽ യുഡിഎഫ് സർക്കാരിനെ തള്ളി മന്ത്രി ഷിബു ബേബി ജോൺ. പിഎസ്‍സി ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണമെന്ന് ശുപാർശ ചെയ്ത ആർലേക്കറുടെ നടപടിയോട് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു. ഇ ഡി എപ്പോഴും കേന്ദ്രത്തിൻ്റെ ഒരു രാഷ്ട്രീയ ആയുധമായി മാത്രമാണ്. ഇ ഡി പറയുന്നത് അതുപോലെ ചെയ്യാനല്ല ജനങ്ങൾ യുഡിഎഫിനെ തെരഞ്ഞെടുത്തതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


​ഗൂഢലക്ഷ്യത്തോടെ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ ഇ ഡിയും പിഎസ്‍സിയെ തകർക്കാൻ ആർലേക്കറും നടത്തുന്ന നീക്കങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ശക്തമായ പിന്തുണ തുടരുമ്പോഴാണ് മന്ത്രിയുടെ എതിർപ്പ്.


ഗവർണർ ഭരണഘടനാപരമായ ഏത് അധികാരം വെച്ചുകൊണ്ടാണ് പ്രവർത്തിച്ചത് എന്ന് മനസ്സിലാകുന്നില്ല. അധികാര ദുർവിനിയോഗം നടത്തുന്നത് ശരിയല്ല. മന്ത്രിസഭയുടെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട ​ഗവർണർ തന്നിഷ്ട പ്രകാരം പോകുന്നതിനോട് യോജിപ്പില്ല. അത് ഭരണഘടനാവിരുദ്ധമാണ്.


രാജ്യത്ത് ഇ ഡിയെപ്പോലെ വിശ്വാസതയില്ലാത്ത ഒരു അന്വേഷണ ഏജൻസി വേറെയില്ല. ബാഹ്യ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയല്ല സർക്കാർ മുന്നോട്ട് പോകേണ്ടതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home