Deshabhimani

ഇരുട്ടടിയും കൊള്ളയും; അമിതഭാരം ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ കെഎസ്ഇബി

kseb
വെബ് ഡെസ്ക്

Published on Oct 28, 2026, 12:25 PM | 1 min read

തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതുകൊണ്ടുണ്ടായ അമിതഭാരം ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ കെഎസ്ഇബി. സെപ്റ്റംബർ മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനാൾ 11.92 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്.


പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസ വച്ച് അധികവും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസ വച്ച് അധികവുമാണ് ബാധ്യത. എന്നാൽ നവംബറിലും ഇതേ വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം അടുത്തമസവുമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.


ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിന്‌ സാഹചര്യമൊരുങ്ങിയ കെഎസ്‌ഇബിക്കെതിരെ രൂക്ഷ വിമർശനവുമായി ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷൻ രംഗത്തുവന്നിരുന്നു.


നിലവിൽ ലഭ്യമായ വൈദ്യുതി പോലും പരി​ഗണിക്കാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടിയതിന് പിന്നാലെയാണ് വിമർശനം. യൂണിറ്റിന് 13.89 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ 36.246 കോടിരൂപയുടെ ബാധ്യതയുണ്ടാകും.


ഈ സാമ്പത്തിക ബാധ്യത ജനങ്ങൾക്ക് കൈമാറാതെ മറികടക്കാൻ മാർ​ഗം കണ്ടെത്തിയിട്ടുണ്ടോ എന്നും റ​ഗുലേറ്ററി കമീഷൻ ചോദിച്ചു. വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് ജൂണിൽ തന്നെ വ്യക്തമായ സൂചന ലഭിച്ചിട്ടും വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ കെഎസ്എബി തയ്യാറായില്ലെന്നും കമീഷൻ വിമർശിച്ചു.


കാലവർഷത്തിന്റെ ചാഞ്ചാട്ടം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതില്‍ വൈദ്യുതിബോര്‍ഡിനും സര്‍ക്കാരിനും പിഴച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇ‍ൗ സാഹചര്യത്തിൽ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ ബോർഡ്‌ ഏറെ താൽപ്പര്യം കാട്ടുകയായിരുന്നു.


ഇതിന്‌ റെഗുലേറ്ററി കമീഷൻ അനുമതിയും നൽകി. കൂടിയവില നൽകേണ്ടി വരുന്നതുമൂലമുള്ള അധികഭാരം ഉപഭോക്താക്കളുടെമേൽ അടിച്ചേൽപ്പിക്കുമ്പോൾ വൈദ്യുതി ഉൽപ്പാദകരായ സ്വകാര്യ കമ്പനികൾക്കാണ്‌ നേട്ടം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home