Deshabhimani

ആ പരാമർശം വിവേകമില്ലാത്തതായിരുന്നു, മാപ്പ്; വിവാദങ്ങൾക്ക് പിന്നാലെ ക്ഷമാപണം നടത്തി എംബാപെ

mao
വെബ് ഡെസ്ക്

Published on Oct 28, 2026, 12:25 PM | 1 min read

കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപക നേതാവായ മാവോ സെതൂങ്ങിനെ ഉദ്ദേശിച്ചുള്ള പ്രസ്താവനകളുടെ പേരിൽ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ പരസ്യമായി ക്ഷമാപണം നടത്തി ഫ്രഞ്ച്, റയൽ മഡ്രിഡ് സൂപ്പർ താരം കിലിയൻ എംബാപ്പെ.

ഫ്രഞ്ച് ഓണ്‍ലൈന്‍ ടോക്ക് ഷോയായ 'ദി ബ്രിഡ്ജ്'മായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് എംബാപെ വിവാദ പരാമര്‍ശം നടത്തിയത്.


കളിക്കളത്തിലെ സ്വാധീനം കാരണം ആരാധകർ പലപ്പോഴും 'ഡിക്റ്റേറ്റർ' (ഏകാധിപതി) എന്ന് വിളിക്കാറുള്ള എംബാപ്പെയോട്, അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മീം ഏതാണെന്ന് ചോദിക്കുകയുണ്ടായി. അതിന് മറുപടിയായി, 'ഒരാൾ നിർമ്മിച്ച വീഡിയോയിലെ ഒരു വ്യക്തി… അദ്ദേഹം ഒരു ചൈനീസ് ഏകാധിപതിയാണെന്ന് ഞാൻ കരുതുന്നു' എന്ന് എംബാപ്പെ മറുപടി നൽകുകയായിരുന്നു. തുടർന്ന് മാവോ സെതൂങ്ങിന്റെ നീല സ്യൂട്ട് ധരിച്ച ശരീരത്തിൽ എംബാപ്പെയുടെ മുഖം കൂട്ടിച്ചേർത്ത ചിത്രമാണ് വീഡിയോയിൽ കാണിച്ചത്.എംബാപ്പെയുടെ പരാമർശത്തിന് മറുപടിയായി ചൈനീസ് ബ്രോഡ്കാസ്റ്റർമാർ സ്പാനിഷ് ലീഗ് ഫുട്‌ബോൾ സംപ്രേഷണവും എംബാപ്പെ കളിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണവും നിർത്തിവെച്ചിരുന്നു.


ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് എംബാപ്പെ ക്ഷമാപണം നടത്തിയത്. 'അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെ എന്റെ ഒരു ചിത്രത്തോടാണ് ഞാൻ പ്രതികരിച്ചത്. എന്റെ ആ പരാമർശം വിവേകരഹിതമായിരുന്നു. അത് ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തിലെയും നിരവധി ആളുകളെ വേദനിപ്പിച്ചുവെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എന്റെ വാക്കുകൾ വിഷമിപ്പിച്ച എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. അത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. ചൈനീസ് ജനതയോടും അവരുടെ ചരിത്രത്തോടും എനിക്ക് കടുത്ത ബഹുമാനമുണ്ട്, എന്റെ തെറ്റിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു' -എംബാപ്പെ പ്രസ്താവനയിൽ പറഞ്ഞു

വിവിധ പാനീയനിർമാണ കമ്പനികളിൽ‌ വമ്പൻമാരായ ഡോം​ഗ്പെം​ഗ്, ഡയറി ഭീമൻമാരായ മെൻ​ഗ്വീന്യൂ, ചീസ് നിർമാതാവായ മിൽക്ക് ​ഗ്രൗണ്ട് എന്നിങ്ങനെ കമ്പനികൾ ദേശീയ വികാരത്തിനെതിരെ സംസാരിച്ച എംബാപെയുമായുള്ള മുഴുവൻ കരാറുകളും അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചു





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home