Deshabhimani

ചേരാനെല്ലൂർ വാഹനക്കുരുതി; ജഡ്ജിയുടെ വീട്ടിൽ ഏഴുമണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്കും പിടിച്ചെടുത്തു

Cheranallur.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 08:15 AM | 1 min read

കൊച്ചി: ചേരാനെല്ലൂർ വാഹനക്കുരുതിയിൽ വാഹന ഉടമയായ ജഡ്ജിയുടെ വീട്ടിൽ നടന്നത് ഏഴുമണിക്കൂർ നീണ്ട പരിശോധന. ജയബാലകൃഷ്ണനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ 17 കാരൻ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും പിടിച്ചെടുത്തു.


ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ രേഖകളും കസ്റ്റഡിയിലെടുത്തു. ലൈസൻസ് ഇല്ലാതെയാണ് ആഡംബര ബൈക്കും ബെൻസും 17 കാരൻ ഓടിച്ചിരുന്നത്. ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി ഇന്ന് എറണാകുളം സെഷൻസ് കോടതി പരിഗണിക്കും.


ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. സംഭവദിവസം പുലർച്ചെ ആലുവയിലെ ഫ്ലാറ്റിൽനിന്ന്‌ പ്രതി കാറോടിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷകസംഘത്തിന്‌ ലഭിച്ചു.


വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു. കാറുടമയും പ്രതിയുടെ പിതാവുമായ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ്‌ സേവ്യറിന്‌ ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകും.


വാഹനാപകട നഷ്ടപരിഹാര കേസുകൾ പരിഗണിക്കുന്ന ജഡ്‌ജികൂടിയായ ഇദ്ദേഹം പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതുകൊണ്ടാണ് നോട്ടീസ്‌ നൽകിയത്‌. ഇദ്ദേഹം നൽകുന്ന വിശദീകരണം പരിശോധിച്ചശേഷമാകും തുടർനടപടികൾ. പതിനേഴുകാരന്‌ 25 വയസ്സ് തികയുംവരെ ലൈസൻസ് അനുവദിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home