Deshabhimani

print edition ട്രാക്കിൽ അയൽപ്പോര്; മുന്നിൽ മലപ്പുറം, തൊട്ടുപിന്നാലെ പാലക്കാട്

V M Aswathi Long jump

കോഴിക്കോട്‌ എൻഐടി സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ 
സീനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ തൃശൂർ നാട്ടിക ഗവ. ഫിഷറീസ്‌ എച്ച്‌എസ്‌എസിലെ
വി എം അശ്വതി സ്വർണം നേടുന്നു | ഫോട്ടോ: വി കെ അഭിജിത്‌

avatar
ബിജോ ടോമി

Published on Oct 30, 2026, 06:46 AM | 1 min read

കോഴിക്കോട്‌: സംസ്ഥാന സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സിൽ കിരീടപ്പോര്‌ മുറുകുന്നു. രണ്ടുനാൾ ശേഷിക്കെ മലപ്പുറമാണ്‌ മുന്നിൽ. തൊട്ടുപിന്നിൽ പാലക്കാടുണ്ട്‌. കോഴിക്കോട്‌ എൻഐടി സ്റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കിൽ 114 പോയിന്റുമായാണ്‌ മലപ്പുറം കുതിച്ചത്‌. 11 സ്വർണവും 12 വെള്ളിയും 10 വെങ്കലവും സ്വന്തമാക്കി. പാലക്കാടിന്‌ 110.5 പോയിന്റാണ്‌. ഒൻപത്‌ സ്വർണവും 12 വെള്ളിയും ഒന്പത്‌ വെങ്കലവും പേരിലാക്കി. ഏഴു വീതം സ്വർണവും വെങ്കലവും നാല്‌ വെള്ളിയുമായി 68 പോയിന്റോടെ ആലപ്പുഴയാണ്‌ മൂന്നാമത്‌.


സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡിവി വിഎച്ച്‌എസ്‌എസിലെ അനാമിക അജേഷ്‌ 13.69 സെക്കൻഡിൽ റെക്കോഡിട്ടു. എട്ട്‌ വർഷം പഴക്കമുള്ള റെക്കോഡാണ്‌ തിരുത്തിയത്‌. മീറ്റിൽ ആകെ നാല്‌ റെക്കോഡുകളായി. അത്‌ലറ്റിക്‌സിന്റെ മൂന്നാംദിനം 4x100 മീറ്റർ റിലേയാണ്‌ ആവേശമുയർത്തിയത്‌.


സ്‌കൂളുകളുകളിൽ 35 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിന്റെ ആധിപത്യമാണ്‌. 21 പോയിന്റുമായി വടവന്നൂർ വിഎംഎച്ച്‌എസും ആലത്തിയൂർ കെഎച്ച്‌എംഎച്ച്‌എസുമാണ്‌ രണ്ടാമത്‌. 16 പോയിന്റുമായി ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ ജിഎച്ച്‌എസ്‌എസ്‌ മൂന്നാമതുണ്ട്‌. സ്‌പോർട്‌സ്‌ സ്‌കൂളുകളിൽ ജിവി രാജ മുന്നേറ്റം തുടർന്നു. 56 പോയിന്റുണ്ട്‌. കായികമേള ശനിയാഴ്‌ച അവസാനിക്കാനിരിക്കെ തിരുവനന്തപുരം ഓവറോൾ കിരീടം ഉറപ്പാക്കി. 219 സ്വർണമടക്കം 1945 പോയിന്റാണുള്ളത്‌. രണ്ടാമതുള്ള തൃശൂരിന്‌ 913 പോയിന്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home