Deshabhimani

സൗദിയിൽ വാണിജ്യ ഇടപാട്‌; 15 വയസ്സ്‌ പൂർത്തിയായവർക്ക്‌ അനുമതി

Saudi.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 30, 2026, 07:44 AM | 1 min read

റിയാദ്: 15 വയസ്സ്‌ പൂർത്തിയായവർക്ക്‌ നിബന്ധനകൾക്ക് വിധേയമായി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതി നൽകുന്ന പുതിയ നിയമത്തിന് അംഗീകാരം നൽകി സൗദി അറേബ്യൻ മന്ത്രിസഭ. രക്ഷിതാവിന്റെയോ നിയമപരമായ സംരക്ഷകന്റെയോ അനുമതിയോടെയോ കോടതിയുടെ അനുമതിയോടെയാണ് 15 വയസ്സുകാർക്ക് വ്യാപാരം നടത്താനാകുക.


​വാണിജ്യ വിൽപ്പന, വിതരണ കരാറുകൾ, വാണിജ്യ ഏജൻസി, ഇടനില ഇടപാടുകൾ എന്നിവയുടെ വ്യവസ്ഥകൾ ഏകീകരിക്കുന്നതാണ് പുതിയ നിയമം. 271 വകുപ്പുകളുള്ള നിയമം വാണിജ്യ പ്രവർത്തനങ്ങൾ, വ്യാപാരികളുടെ ബാധ്യതകൾ, അക്കൗണ്ട് രേഖകൾ, കരാറുകൾ, ചെക്കുകൾ തുടങ്ങിയവയും നിയന്ത്രിക്കും.


വ്യാപാരികൾക്കിടയിലെ ന്യായമായ മത്സരം ഉറപ്പാക്കാനും മറ്റു വ്യാപാരികൾക്ക് ദോഷകരമായ നടപടികൾ തടയാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരം നടപടികൾക്ക് ഇരയാകുന്നവർക്ക് കോടതിയെ സമീപിച്ച് അവ അവസാനിപ്പിക്കാനും നഷ്‌ടപരിഹാരം ആവശ്യപ്പെടാനും കഴിയും.


​ചില വിഭാഗം വ്യാപാരികൾക്ക് അക്കൗണ്ട് രേഖകൾ സൂക്ഷിക്കുന്നതിൽ ഇളവുകൾ അനുവദിക്കുന്ന നിയമം, രേഖകൾ കടലാസിലോ ഇലക-്‌ട്രോണിക് രീതിയിലോ സൂക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്നു. ​നിലവിലുള്ള മൂന്ന് നിയമങ്ങൾക്ക് പകരമായാണ് പുതിയ നിയമം വരുന്നത്.


ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനുശേഷം നിയമം പ്രാബല്യത്തിൽവരും. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയും വാണിജ്യ ഇടപാടുകളിലെ നിയമപരമായ സംരക്ഷണവും ലക്ഷ്യമിട്ടാണ് പുതിയ നിയമം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home