Deshabhimani

കാറിന്റെ ഹോൺ സെൻസറിന്റെ ശബ്ദത്തിൽ അസ്വസ്ഥനായി; വാഹനത്തിന് തീയിട്ട് യുവാവ്

car's honking sensors
വെബ് ഡെസ്ക്

Published on Oct 30, 2026, 08:05 AM | 1 min read

​ഗാന്ധിന​ഗർ: കാറിന്റെ ഹോൺ സെൻസറിന്റെ ശബ്ദത്തിൽ പ്രകോപിതനായ യുവാവ് അയൽവാസിയുടെ വാഹനത്തിന് തീയിട്ടു. സംഭവത്തിൽ ശിഖർ ജയേഷ്ഭായ് ഗോഹെൽ എന്നയാളിനെ പൊലീസ് പിടികൂടി. മോർബിയിലെ വാഘ്പര മേഖലയിലാണ് സംഭവം. അഭിഭാഷകയായ പുഷ്പബെൻ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിനാണ് തീയിട്ടത്. 3.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.


വാഹനത്തിനടുത്തേക്ക് ചെല്ലുമ്പോഴെല്ലാം സെൻസർ പ്രവർത്തിച്ച് ഹോൺ നിരന്തരം മുഴടങ്ങും. ഇതിൽ പ്രകോപിതനായാണ് യുവാവ് കാറിന് തീയിട്ടതെന്നാണ് റിപ്പോർട്ട്. കാറിന് മുകളിൽ പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. സംഭവത്തിന്റെ സിസി‌ടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് വാഹന ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home