Deshabhimani

കറുകപുത്തൂർ ക്വാറി അപകടം: കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Karukaputhoor
വെബ് ഡെസ്ക്

Published on Oct 30, 2026, 09:06 AM | 1 min read

പാലക്കാട് : പട്ടാമ്പി കറുകപുത്തൂരിൽ ക്വാറി അപകടത്തിൽ കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂ താഹിറിൻ്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ക്വാറി നികത്താൻ മണ്ണിടുന്നതിനിടയിൽ നിയന്ത്രണ നഷ്ടപ്പെട്ട് അബൂ താഹിറിന്റെ ലോറി ക്വാറയിലേക്ക് വീഴുകയായിരുന്നു. ഇതോടെ പൊലീസും അ​ഗ്നിരക്ഷാസേനയും സ്കൂബ ഡൈവിം​ഗ് സംഘവും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.


ഉപയോ​ഗശൂന്യമായി കിടന്നിരുന്ന അകിലാണം പോപ്പുലർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ പിന്നോട്ടെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് 40 അടിയോളം താഴ്ചയുള്ള ക്വാറിമടയിലേക്ക് ലോറി മറിയുകയായിരുന്നു ഏകദേശം 30 അടി താഴ്ച്ചയിലേക്കാണ് ലോറി മറിഞ്ഞത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം അർധരാത്രിയാണ് ലോറി പുറത്തെടുത്തത്. ആഴമുള്ള വെള്ളക്കെട്ടിൽ ചെളിയിൽ കുടുങ്ങിയ നിലയിലായിരുന്നു ലോറി. എന്നാൽ അബു താഹിറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഒരുമാസമായി സമീപത്തെ മണ്ണിടിച്ച്‌ ക്വാറി നികത്തിവരികയാണ്. പോപ്പുലർ ഗ്രാനിറ്റിസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home