Deshabhimani

നിപ ബാധിച്ചവർക്കൊന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; ആരോഗ്യമന്ത്രിയുടെ വാദം പൊളിച്ച് ഡോ. അനൂപ് കുമാർ

K  Muraleedharan.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 09:21 AM | 1 min read

തിരുവനന്തപുരം: നിപ രോഗബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി എന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം തള്ളി നിപ വിദഗ്ദൻ ഡോ. അനൂപ് കുമാർ എഎസ്. 2023 മുതൽ നിപ ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. ഇതിൽ അഞ്ചുപേർക്കും നിപയായിരുന്നു എന്ന് സ്ഥിരീകരിച്ചത് മരണശേഷമാണ്.


2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഏഴുപേർ രോഗത്തിൽ നിന്ന് മുക്തി നേടിയിരുന്നു. മരിച്ചവരിൽ കൂടുതലും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരാണ്. ഇവരുടെ രോഗലക്ഷണങ്ങൾ വിലയിരുത്തി മരണശേഷമാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്.





എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2023 മുതൽ നിപ ബാധിച്ച് മരിച്ച 6 പേർക്കും കോവിഡ്/നിപ രോഗികൾക്കും നൽകിയ റെംഡെസിവിർ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നോ എന്ന് പരിശോധിക്കണമെന്നും അക്കാര്യത്തിൽ ആശങ്കയുണ്ടെന്നുമായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ ആരോപണം.


മാത്യു കുഴൽനാടൻ എംഎൽഎയാണ് ഈ വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സഭയിൽ തന്നെ ഈ ഗുരുതരമായ ആരോപണം ആരോഗ്യമന്ത്രിയും ഉന്നയിച്ചു. എന്നാൽ ഇരുവരുടെയും വാദങ്ങൾ നുണയാണെന്ന് തെളിയിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home