Deshabhimani

ഡിജിറ്റൽ തട്ടിപ്പുകളില്‍ ജാ​ഗ്രതക്കുറവ് ഉണ്ടായാല്‍ ഇരകള്‍ക്ക് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം : സുപ്രീം കോടതി

digital scam
വെബ് ഡെസ്ക്

Published on Oct 30, 2026, 09:43 AM | 1 min read

ന്യൂഡൽഹി : ഡിജിറ്റൽ തട്ടിപ്പ് കേസുകൾ പരിശോധിക്കുന്നതിൽ ജാ​ഗ്രതക്കുറവ് ഉണ്ടായാൽ ഇരയാകുന്നവർക്കുണ്ടാകുന്ന നഷ്ടത്തിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കുമെന്ന് സുപ്രീം കോടതി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സ്വമേധ്യാ എടുത്ത പൊതുതാൽപര്യ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരി​ഗണിച്ചത്. ഡിജിറ്റൽ അറസ്റ്റ്, സൈബർ തട്ടിപ്പ് തുടങ്ങിയ സംഭവങ്ങളിൽ ബാങ്കുകളുടെ ഭാ​ഗത്ത് നിന്ന് ജാ​ഗ്രത കുറവുണ്ടായതായി കണ്ടെത്തിയാൽ ഉപഭോക്താവിന് നഷ്ടപ്പെട്ട തുക ബാങ്കുകൾ തിരികെ നൽകണമെന്ന് കോടതി നിരീക്ഷിച്ചു.


സാധാരണയായി 10,000 രൂപ പിൻവലിക്കുന്ന ഉപഭോക്താവ് 50,000 രൂപ പിൻവലിച്ചാൽ അത് ബാങ്കുകൾ പരിശോധിക്കേണ്ടതില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ വർഷം മാത്രം രാജ്യത്ത് ഇത്തരം തട്ടിപ്പുകളിലൂടെ ഏകദേശം 800 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ പണം കൈമാറാൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ പ്രശ്‌നവും ബാങ്കുകളുടെ ഉത്തരവാദിത്തവുമാണ് പ്രധാനമായും പരിഹരിക്കപ്പെടേണ്ടതെന്നും കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home