Deshabhimani

ഇസ്രയേലിൽ ചിത്രം വ്യക്തം; നെതന്യാഹു സഖ്യത്തിന് തുടര്‍ച്ചയില്ല

iSRAEL RESULT
വെബ് ഡെസ്ക്

Published on Oct 30, 2026, 10:17 AM | 2 min read

ടെൽ അവീവ്:ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഐക്യ സര്‍ക്കാരിന് തുട‍ർച്ച ഉറപ്പാക്കാനായില്ല. ദേശീയ തെര‍ഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ജനവിധി നിലവിലെ സഖ്യത്തിന് എതിരായി. എന്നാൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച ഒറ്റപാര്‍ടിയായി നെതന്യാഹുവിന്റെ ലികുഡ് പാർട്ടി ആശ്വാസ നില നേടി. നെതന്യാഹു സഖ്യത്തിന് നിലവിലുള്ള പത്ത് സീറ്റുകൾ നഷ്ടമായപ്പോൾ അറബ് പാര്‍ടികൾ വലിയ മുന്നേറ്റം നടത്തിയതാണ് ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായത്. ഒമ്പത് സീറ്റുകൾ അവര്‍ അധികമായി നേടി.


ബെഞ്ചമിൻ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചു. ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് മൊത്തം 19 സീറ്റും ലഭിച്ചു.


ഇസ്രയേൽ പാർലമെന്റായ 120 അംഗ നെസറ്റിൽ സർക്കാർ രൂപവത്കരിക്കാൻ 61 സീറ്റുവേണം. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളുടെ പിന്തുണ നിര്‍ണായകമാവും. വോട്ടെണ്ണൽ പൂര്‍ത്തിയായി എങ്കിലും ബുധനാഴ്ചയാവും അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.


CHART IS

27സീറ്റുകൾ നേടിയ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷി. 21സീറ്റുകളുമായി ഐസൻകോട്ടിന്റെ യാഷർ പാർട്ടി രണ്ടാമതാണ്. 11സീറ്റുകളുള്ള ജോയിന്റ് ലിസ്റ്റും എട്ട് സീറ്റുകളുള്ള റാം പാർട്ടിയും ചേർന്നതാണ് അറബ് പാർട്ടികൾ.


മുഖം രക്ഷിക്കാൻ അട്ടിമറി ആരോപണം


19 സീറ്റുകൾ നേടി അറബ് പാർട്ടികൾ നിർണായക ശക്തിയായത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരാളി ഗാദി ഐസൻകോട്ടിനും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും തിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അറബ് പാർട്ടികളുമായി കൂട്ടുകൂടുകയില്ല എന്നത്. എന്നാൽ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാൻ പിന്തുണ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. അല്ലാത്ത പക്ഷം നെതന്യാഹു സര്‍ക്കാര്‍ കാവൽ നിലയിൽ തുടരുകയും രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് നേരിടുകയും ചെയ്യേണ്ട സാഹര്യമാവും.



Related News


പത്തു സീറ്റുകളുടെ നഷ്ടവും കടുത്ത തോൽവിയും നേരിട്ടതോടെ വിദേശ ഇടപെടലുകൾ നടന്നതായും വ്യാപക അട്ടിമറി ഉണ്ടായതായും നെതന്യാഹു ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. അട്ടിമറി നടന്നെന്ന നെതന്യാഹുവിന്റെ ആരോപണം ഇസ്രയേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തള്ളിയിട്ടുണ്ട്. ഇസ്രയേലിലെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും നെതന്യാഹുവിന്റെ വാദത്തിൽ കഴമ്പില്ലെന്ന സൂചനകളാണ് നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home