ഇന്ന് പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞു; ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം

തിരുവനന്തപുരം : സ്വർണപ്രേമികൾക്ക് ആശ്വസമേകി ഇന്ന് സ്വർണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില. പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയായി. ഒരു ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,040 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില വർധനവിലായിരുന്നു. ഇന്നലെ വിലയിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ഇന്നലെ സ്വർണം ഒരു പവന് 1,05,560 രൂപയും, ഗ്രാമിന് 13,195 രൂപയുമായിരുന്നു. ഇന്ന് സ്വർണവില കുറഞ്ഞെങ്കിലും ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വൻ തുക തന്നെ നൽകേണ്ടി വരും. സംസ്ഥാനത്ത് 5 മുതൽ 15 വരെയാണ് സ്വർണത്തിന് മേൽ പണിക്കൂലി ചുമത്തുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,20,344 രൂപ ചെലവാക്കണം.
വെള്ളിവില ഇന്ന് കുറഞ്ഞിട്ടുണ്ട്. 10 ഗ്രാം വെള്ളിക്ക് 2,100 രൂപയും, ഒരു കിലോക്ക് 2,10,000 രൂപയുമാണ് ഇന്നത്തെ വില. പ്ലാറ്റിനത്തിന്റെ വില ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. 10 ഗ്രാം പ്ലാറ്റിനത്തിന് 1,970 രൂപ കുറഞ്ഞ് 44,340 രൂപയായി. 100 ഗ്രാം പ്ലാറ്റിനത്തിന് ഒറ്റയടിക്ക് 5,300 രൂപയാണ് വർധിച്ചത്.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.
പത്ത് ദിവസത്തെ സ്വർണവില (ഗ്രാം)
ഒക്ടോബർ - 30 - ₹13,040
ഒക്ടോബർ - 29 - ₹13,195
ഒക്ടോബർ - 28 - ₹13,195
ഒക്ടോബർ - 27 - ₹13,135
ഒക്ടോബർ - 26 - ₹13,085
ഒക്ടോബർ - 25 - ₹13,070
ഒക്ടോബർ - 24 - ₹13,070
ഒക്ടോബർ - 23 - ₹13,060
ഒക്ടോബർ - 22 - ₹13,235
ഒക്ടോബർ - 21 - ₹13,390
പത്ത് ദിവസത്തെ വെള്ളി നിരക്ക് (10 ഗ്രാമിന്)
ഒക്ടോബർ - 30 - ₹2,100
ഒക്ടോബർ - 29 - ₹2,150
ഒക്ടോബർ - 28 - ₹2,200
ഒക്ടോബർ - 27 - ₹2,200
ഒക്ടോബർ - 26 - ₹2,200
ഒക്ടോബർ - 25 - ₹2,200
ഒക്ടോബർ - 24 - ₹2,200
ഒക്ടോബർ - 23 - ₹2,250
ഒക്ടോബർ - 22 - ₹2,250
ഒക്ടോബർ - 21 - ₹2,300








0 comments