ഭാര്യയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

ഭാര്യയെ ആക്രമിച്ചശേഷം സ്വയംവെടിയുതിർത്ത് മരിച്ച സന്തോഷിന്റെ മൃതദേഹം. പൊലീസ് സമീപം
നെടുങ്കണ്ടം: ഇടുക്കി കുഴിത്തൊളുവിൽ ഭാര്യയെ ആക്രമിച്ചശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുഴിത്തൊളു പോസ്റ്റ്ഓഫീസിലെ ജീവനക്കാരിയായ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. സന്തോഷും ശ്രീജയും തമ്മിൽ വിവാഹ മോചനത്തിനായി കേസ് നിലനിൽക്കുകയാണ്. ശനിയാഴ്ച വിധി വരാനിരിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ശ്രീജ തൂക്കുപാലത്താണ് താമസം. പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ ശ്രീജയെ രാവിലെ ഓഫീസിൽനിന്ന് പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചു. ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യിൽ കരുതിയിരുന്ന റിവോൾവർ ചൂണ്ടി ഭയപ്പെടുത്തി ഓടിച്ചശേഷം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.









0 comments