Deshabhimani

കലിക്കറ്റ്‌ സർവകലാശാലയിലെ യുഡിഎസ്‌എഫ്‌ ആക്രമണം ആസൂത്രിതം ; ശക്തമായ നടപടിയുണ്ടാകുമെന്ന് വിസി

calicut vc
വെബ് ഡെസ്ക്

Published on Oct 30, 2026, 12:09 PM | 1 min read

തേഞ്ഞിപ്പലം: കലിക്കറ്റ്‌ സർവകലാശാല ക്യാമ്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പിലെ യുഡിഎസ്‌എഫ്‌ ആക്രമണം ആസൂത്രിതമെന്ന് കലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ. കുറ്റമറ്റ രീതിയിലാണ് ഈ വർഷത്തെ ക്യാമ്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്നും അതിനിടെയുണ്ടായ ഈ ആക്രമണം തീർത്തും മനുഷ്യത്വരഹിതമാണെന്നും പി രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.


'150 ഓളം ജീവനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ട് ഓരു അപാകതയും വരാത്ത രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കാറിലും മറ്റ് വാഹനങ്ങളിലും ആയുധങ്ങളുമായെത്തി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ കഴി‍ഞ്ഞത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമായി ഇതിനെ കാണാൻ കഴിയില്ല. തീർത്തും ആസൂത്രിതമായ ഒരു ആക്രമണമാണ് നടന്നത്. പൊതുസമൂഹത്തിന്റെ വലിയ പ്രതീക്ഷയാണ് കലിക്കറ്റ് സർവകലാശാല. സമൂഹത്തിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ 95 ശതമാനത്തിലധികവും. തികച്ചും മനുഷ്യത്വരഹിതമായ ആക്രമണമാണ് നടന്നത്. സർവകലാശാലകളിലെ രാഷ്ട്രീയം ചർച്ചയാക്കപ്പെടേണ്ടി വരുന്നത് പോലും ഇത്തരത്തിലുള്ള സംഘർഷങ്ങൽ കാരണമാണ്.


കുട്ടികളിൽ രാഷ്ട്രീയബോധം ഉണ്ടാകുന്നതിന് വേണ്ടിയാണ് സർവകാലാശാലകളിൽ തെരഞ്ഞെടുപ്പും സംഘടനാപ്രവർത്തനങ്ങളുമെല്ലാം ഉള്ളത്. എന്നാൽ അസഹിഷ്ണുതയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അതിൽ അർഥമില്ലാതെ വരും. ഒരു വിദ്യാർഥിയെ കൂട്ടംകൂടി മർദിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ക്യാമ്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ അതിശക്തമായ നിലപാട് സർവകലാശാല സ്വീകരിക്കും,'പി രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.


സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഹൈലെവൽ കമ്മറ്റിയെ നിയോ​ഗിച്ചിട്ടുണ്ടെന്നും വിസി പറഞ്ഞു. റിപ്പോർട്ട് വന്നാലുടൻ അക്രമത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നും പി രവീന്ദ്രൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home