മീനങ്ങാടി ജിഎച്ച്എസ്എസിലെ മദ്യപാന ആരോപണം; പ്രധാനാധ്യാപകൻ മദ്യപിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ

വയനാട് : സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളി വിദ്യാർഥികൾ. പ്രധാനാധ്യാപകൻ മദ്യപിച്ചിരുന്നില്ലെന്നും പിടിഎ പ്രസിഡന്റാണ് മദ്യപിച്ച് വാഹനത്തിൽ കയറിയതെന്നും വിദ്യാർഥികൾ പറഞ്ഞു.
വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചെന്നായിരുന്നു ആരോപണം ഉയർന്നത്. പിടിഎ പ്രസിഡന്റിനെ നല്ല ദുർഗന്ധം ഉണ്ടായിരുന്നു. മദ്യപിച്ചെത്തിയെന്ന വിവരം ഉടൻ തന്നെ മറ്റ് അധ്യാപകരെ അറിയിക്കുകയും ചെയ്തു. ഞങ്ങൾ വിദ്യാർഥികളാണ് ആ ബസിലുണ്ടായിരുന്നത്. പ്രധാനാധ്യാപകൻ മദ്യപിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. എന്ത് പ്രശ്നമുണ്ടെങ്കിലും വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നയാളാണ് ഞങ്ങളുടെ പ്രിൻസിപ്പൽ. ഈ പ്രശ്നത്തിൽ ആരാണ് പ്രിന്‍സിപ്പലിനെതിരെ ആരോപണമുയർത്തിയതെന്ന് അറിയില്ല. സർ നിരപരാധിയാണ്, വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദിലേക്ക് വിനോദയാത്രക്കായി പോയത്. മൂന്ന് ബസുകളിലായി 130 വിദ്യാര്‍ത്ഥികളാണ് യാത്ര പോയത്. ഈ സമയത്ത് പിടിഎ പ്രസിഡന്റ് മദ്യപിച്ചെത്തുകയും ഉടൻ തന്നെ മറ്റൊരു ബസിലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.









0 comments