അഭിനയ മോഹത്തെ കുടുംബം എതിർത്തു; ബിബിഎ വിദ്യാർഥി ജീവനൊടുക്കി

Photo: NDTV
നോയിഡ: ഗ്രേറ്റർ നോയിഡയിൽ 18 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗാസിയാബാദിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയായിരുന്ന ആദിത്യ അറോറയാണ് മരിച്ചത്. കെട്ടിടത്തിന്റെ 19-ാമത്തെ നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. വ്യാഴം പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
ആദിത്യ കുടുംബത്തോടൊപ്പം സൊസൈറ്റിയിലെ ടവർ എയിലാണ് താമസിച്ചിരുന്നത്. സംഭവദിവസം പുലർച്ചെ ആരോടും പറയാതെ കെട്ടിടത്തിന്റെ മുകളിലേയ്ക്ക് പോവുകയും താഴേയ്ക്ക് ചാടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിനയമോഹത്തെ വീട്ടുകാർ എതിർക്കുകയും സമർദത്തെ തുടർന്ന് ബിബിഎ കോഴ്സിനു ചേർന്നതും കൗമാരക്കാരനിൽ മാനസികപ്രയാസമുണ്ടാക്കിയെന്നാണ് വിവരം.
കഴിഞ്ഞ കുറച്ചുനാളുകളായി ആദിത്യ അസ്വസ്ഥനായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇതിനു കാരണമെന്താണെന്നോ പഠനവുമായി ഇതിന് നേരിട്ട് ബന്ധമുണ്ടോയെന്നോ കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.








0 comments