Deshabhimani

വിജയത്തിലും ഒന്നിച്ച്; കായികമേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നും മൂന്നും സ്ഥാനം നേടി ഉറ്റസുഹൃത്തുക്കൾ

Thrissur.jpg

അലൈൻ കൃഷ്ണയും അമേ കൃഷ്ണയും പരിശീലകൻ ജിബിയോടൊപ്പം

വെബ് ഡെസ്ക്

Published on Oct 30, 2026, 01:08 PM | 1 min read

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്‌ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ ഒന്നും മൂന്നും സ്ഥാനം നേടി തൃശ്ശൂരിൽ നിന്നുള്ള ഉറ്റസുഹൃത്തുക്കൾ. ഒരുമിച്ച് ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന ഉറ്റസുഹൃത്തുക്കളാണ് അമേ കൃഷ്ണയും അലൈൻ കൃഷ്ണയും.


സ്കൂളിലെ ഓഫീസിൽ സ്റ്റാഫായ ജിബിയാണ് ഇവരുടെ പരിശീലകൻ. സ്കൂളിൽ ഓഫിസ് സ്റ്റാഫായാണ് ജോലി ചെയ്യുന്നതെങ്കിലും കായികയിനങ്ങളോടുള്ള താല്പര്യമാണ് ജിബിയെ ഈ കൊച്ചുമിടുക്കന്മാരെ പരിശീലിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്.


ഒരേ ഇനത്തിൽ സമ്മാനം വാങ്ങാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. അലൈനിന്‌ രണ്ടാം സ്ഥാനം കിട്ടിയിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ എന്നാണ് അമേയുടെ പ്രതികരണം. ഇരുവരും ക്ലാസ് കഴിഞ്ഞ് ഏറെ വൈകി ഇരിക്കും വരെ പരിശീലനം ചെയ്താണ് നേട്ടം കൈവരിച്ചിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home