Deshabhimani

സമയം നീട്ടിനൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു

ആറ് സംസ്ഥാനങ്ങളിൽ എസ്ഐആര്‍ നടപടികൾ നീട്ടി; തീരുമാനം കോടതി ഇടപെടലിന് പിന്നാലെ

eci
വെബ് ഡെസ്ക്

Published on Oct 30, 2026, 02:02 PM | 1 min read

ന്യൂഡൽഹി: സുപ്രീം കോടതി ഇടപെടലിന് പിന്നാലെ ആറ് സംസ്ഥാനങ്ങളിലെ എസ്ഐആര്‍ നടപടികൾ ദീര്‍ഘിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഉൾപ്പെടെ സംസ്ഥാനങ്ങളിൽ വോട്ടര്‍ പട്ടികയിൽ നിന്ന് വെട്ടി നീക്കപ്പെട്ടവര്‍ക്ക് അവരുടെ അവകാശവാദങ്ങളും എതിർപ്പുകളും ഉന്നയിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.


ഡൽഹിയിൽ വോട്ടര്‍മാര്‍ക്ക് അവരുടെ അവകാശവാദങ്ങളും എതിർപ്പുകളും നൽകാനുള്ള സമയം ഒക്ടോബർ 30-ൽ നിന്ന് നവംബർ 25 വരെ നീട്ടി. പരാതികൾ തീർപ്പാക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ലേക്ക് മാറ്റി. അന്തിമ വോട്ടർപട്ടിക ഡിസംബർ 22-ന് പ്രസിദ്ധീകരിക്കും.


മഹാരാഷ്ട്രയിൽ ഒക്ടോബർ 26-ന് അവസാനിച്ച അപേക്ഷാ സമയം നവംബർ 13 വരെ നീട്ടി നൽകി. പരാതി പരിഹാര നടപടികൾ നവംബർ 25 വരെ തുടരും. അന്തിമ പട്ടിക നവംബർ 30-ന് വരും. ആന്ധ്രാപ്രദേശ്, ഹരിയാന നവംബർ 20 വരെ, നാഗാലാണ്ട് നവംബർ 25 വരെ, തെലങ്കാന നവംബർ 26 വരെ എന്നിങ്ങനെയാണ് മാറ്റം. ഈ നാല് സംസ്ഥാനങ്ങളിലും അന്തിമ വോട്ടർപട്ടിക നവംബർ 30-നാണ് പ്രസിദ്ധീകരിക്കുക.


ഡൽഹിയിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, സമയം നീട്ടിനൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിന് തൊട്ടടുത്ത ദിവസമാണ് കമ്മീഷൻ ഈ തീരുമാനം എടുത്തത്. രാജ്യവ്യാപകമായി ഉയര്‍ന്ന വിമർശനങ്ങൾക്കും പ്രക്ഷേഭങ്ങൾക്കും ഇടയിൽ വാര്‍ഷിക എസ് എസ് ആര്‍ പ്രഖ്യാപിച്ച് നടപടികൾ ഒതുക്കുകയായിരുന്നു കമ്മീഷൻ ആദ്യം ചെയ്തത്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home