Deshabhimani

'സ്വന്തം ശരീരം ഭം​ഗിയുള്ള രൂപത്തിലാക്കൂ'; മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് ട്രംപ്

trump
വെബ് ഡെസ്ക്

Published on Oct 30, 2026, 02:44 PM | 1 min read

വാഷിംങ്ടൺ : തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റദ്ദാക്കിയതിനെക്കുറിച്ച് ചോദിച്ചതിന് മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതത്തെ പരിഹസിച്ച ട്രംപ്, രൂക്ഷമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ട്രംപും മാധ്യമപ്രവർത്തകനും തമ്മിൽ രൂക്ഷമായ വാ​ഗ്വാദം നടക്കുകയും ചെയ്തു.


തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ ഭാ​ഗമായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. കാൻസാസിലും അയോവയിലും നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയതിനെക്കുറിച്ചുള്ള ചോദ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങൾ കാരണമാണോ യാത്ര ഒഴിവാക്കിയതെന്ന ചോദ്യത്തിന്, തനിക്കല്ല മാധ്യമപ്രവർത്തകനാണ് അസുഖമെന്നും നിങ്ങളെ കണ്ടാൽ തന്നെ വെറുപ്പുളവാകുന്നുവെന്നും ട്രംപ് പരിഹസിച്ചു.


ഞാൻ പൂർണ ആരോ​ഗ്യവാനാണ്. ഇയാളെ നോക്കൂ, എന്ത് മോശം ശരീരപ്രകൃതമാണ് നിങ്ങൾക്ക്. രണ്ടാഴ്ചയായി എന്നെ പിന്തുടരുകയാണ് നിങ്ങൾ. ആദ്യം സ്വന്തം ശരീരം ഭം​ഗിയുള്ള ഒരു രൂപത്തിലാക്കൂ, ട്രംപ് പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി ട്രംപ് 19 സംസ്ഥാനങ്ങളിലായി 25 റാലികൾ നടത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home