Deshabhimani

നിലീന അത്തോളിക്കും ബിനോയ് പീറ്ററിനും അഖിലിനും യുഎസ് പര്യടനത്തിന് ക്ഷണം

Nilina Atholi, Binoy Peter, and Akhil.jpg

നിലീന അത്തോളി, ബിനോയ് പീറ്റർ, അഖിൽ

വെബ് ഡെസ്ക്

Published on Oct 30, 2026, 03:20 PM | 1 min read

കോഴിക്കോട്: അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്റ് ഏർപ്പെടുത്തിയ 2026ലെ ഇന്റർനാഷണൽ വിസിറ്റേർസ് ലീഡേർഷിപ് പ്രോ​ഗ്രാമിന് മൂന്ന് മലയാളികൾ അർഹരായി. ഇന്ത്യയിൽ നിന്ന് മാധ്യമ പ്രവർത്തകയായ നിലീന അത്തോളി, ​സെന്റർ ഫോർ ഇന്ത്യൻ മൈ​ഗ്രന്റ് സ്റ്റഡീസ്, മൈ​ഗ്രന്റ് ഫോറം ഇൻ ഏഷ്യയുടെ റിസർച്ച് കൺസൾട്ടന്റ് അഖിൽ സി എസ് സെന്റർ ഫോർ മൈ​ഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.


സുരക്ഷിത അതിർത്തികൾ, സുരക്ഷിത രാഷ്ട്രങ്ങൾ, കുടിയേറ്റം എന്നീ മേഖലയുമായി ബന്ധപ്പെട്ട ഒരു മാസത്തെ പര്യടനത്തിനാണ് മൂവരും പോകുന്നത്.  വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ള വിദ​ഗ്ധർക്കായി അമേരിക്കൻ സർക്കാർ നടത്തിവരുന്ന അന്താരാഷ്ട്ര പദ്ധതിയാണ് ഐവിഎൽപി. ഒക്ടോബർ 31 മുതൽ വാഷിങ്ടൺ ഡിസി, വെർമോണ്ട്, ന്യൂയോർക്ക്, മിഷി​ഗൺ, ടെക്സാസ് തുടങ്ങിയ അമേരിക്കൻ സംസ്ഥാനങ്ങളിലാണ് പര്യടനം.


രാംനാഥ് ​ഗോയങ്ക അവാർഡ്, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അവാർഡ് സംസ്ഥാന മാധ്യമ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ആളാണ് നിലീന. നോർക്ക വകുപ്പിൽ ലോക കേരള സഭയുടെ പ്രോ​ഗ്രാം ആൻഡ് റിസർച്ച് ലീഡ് എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് അഖിൽ. ഇന്ത്യയിലെ ആഭ്യന്തര തൊഴിൽ കുടിയേറ്റ വിഷയങ്ങളിലെ വിദ​ഗ്ധനാണ് ബിനോയ് പീറ്റർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home