Deshabhimani

ഫോർച്യൂണർ പുഴയിലേക്ക് മറിഞ്ഞു; ബിഹാറിൽ കാർ ഷോറൂം ഉടമയ്ക്ക് ദാരുണാന്ത്യം

car accident

അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും മേൽഭാഗവും സാരമായി തകർന്നിട്ടുണ്ട്.

വെബ് ഡെസ്ക്

Published on Oct 30, 2026, 03:43 PM | 1 min read

പാറ്റ്ന: ബിഹാറിലെ പൂർണിയയിൽ ഫോർച്യൂണർ കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ ഷോറൂം ഉടമ മരിച്ചു. കൊച്ചൈലി സ്വദേശിയും റെനോ ഷോറൂം ഉടമയുമായ ബബ്ലു ബിശ്വാസാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം.


പുറത്തുവന്ന ദൃശ്യങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം പുഴയിൽനിന്ന് ഉയർത്തുന്നതും നാട്ടുകാർ രക്ഷാപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുന്നതും കാണാം. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും മേൽഭാഗവും സാരമായി തകർന്നിട്ടുണ്ട്.


ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്ത ശേഷമാണ് ബബ്ലുവിന്റെ മൃതദേഹം വാഹനത്തിനുള്ളിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൂർണിയ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home