Deshabhimani

നാലാം ട്വന്റി 20; അടിതെറ്റി ഇന്ത്യ, ന്യൂസിലൻഡ് ജയം 87 റൺസിന്‌

Cricket

Photo : Getty Images

വെബ് ഡെസ്ക്

Published on Oct 30, 2026, 04:41 PM | 1 min read

ഓക്സ് ലൻഡ് : ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 87 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയുടെ ലീഡ് 3–1 ആയി.


49 പന്തിൽ 107 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിന്റെ സെഞ്ചുറിയും 25 പന്തിൽ 65 റൺസെടുത്ത മൈക്കൽ ബ്രേസ്‌വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ന്യൂസിലൻഡിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഫിലിപ്സ് ആറ് ഫോറും പത്ത് സിക്സും നേടിയപ്പോൾ ബ്രേസ്‌വെൽ നാല് ഫോറും ആറ് സിക്സും പറത്തി.


ഫിൻ അലൻ 17 പന്തിൽ 31 റൺസെടുത്തു. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.


260 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സഞ്ജു സാംസൺ രണ്ട് പന്തിൽ നാല് റൺസെടുത്ത് മടങ്ങി. ഇഷാൻ കിഷന് റൺസൊന്നുമെടുക്കാനായില്ല. അഭിഷേക് ശർമ 15 പന്തിൽ 27 റൺസെടുത്തപ്പോൾ ശ്രേയസ് അയ്യർ 11 പന്തിൽ 22 റൺസുമായി പുറത്തായി. അക്സർ പട്ടേൽ ഏഴും നിതീഷ് കുമാർ റെഡ്ഡി 21 റൺസും നേടി.


35 പന്തിൽ 35 റൺസെടുത്ത തിലക് വർമയും 13 പന്തിൽ 28 റൺസെടുത്ത നമൻ ധിറുമാണ് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്. പ്രിൻസ് യാദവ് 17 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്നു. മായങ്ക് യാദവ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റും മിച്ചൽ സാന്റ്നറും മാത്യു ഫിഷറും രണ്ട് വിക്കറ്റ് വീതവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home