കലാമേളയിലും കല്ലുകടി: മലപ്പുറത്ത് ഒപ്പനക്കിടെ കറണ്ട് പോയി; സമ്മാനം നഷ്ടമായവർ പ്രതിഷേധിച്ചു

മഞ്ചേരി: കലോത്സവ വേദിയിലും വിദ്യാർഥികളെ വലച്ച് വൈദ്യുതി മുടക്കം. മലപ്പുറം മഞ്ചേരി ഉപജില്ലാ കലോത്സവത്തിന്റെ ഒപ്പന മത്സരത്തിനിടെയാണ് കറണ്ട് പോയത്. തുടർന്ന് സാങ്കേതിക കാരണം പറഞ്ഞ് വിധികർത്താക്കൾ മറ്റൊരു ടീമിന് സമ്മാനം കൊടുക്കുകയായിരുന്നു. ഇതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. കറണ്ട് പോയത് ഞങ്ങളുടെ കുറ്റമാണോ എന്ന് വിദ്യാർഥികൾ ചോദിച്ചു.
മഞ്ചേരി ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ ഒപ്പന മത്സരം നടന്നു കൊണ്ടിരിക്കെയാണ് കറണ്ട് പോവയത്. വിദ്യാർഥികൾ മത്സരം തുടർന്നെങ്കിലും ടെക്ക്നിക്കൾ പ്രശ്നമുണ്ടായതോടെ പാട്ട് കേട്ടില്ലെന്നും ഒപ്പന നല്ലരീതിയിൽ കാണാൻ പറ്റിയില്ലെന്നുമാണ് വിധികർത്താക്കൾ പറഞ്ഞത്.
കേൾക്കാത്തതിന് മാർക്കിടാൻ കഴിയില്ലല്ലോ എന്ന മണ്ടൻ ഉത്തരമാണ് വിധികർത്താക്കൾ പറഞ്ഞതെന്നും ഒരിക്കലും ഒരു ജഡ്ജ് പറയാൻ പാടില്ലാത്തതാണെന്നും സ്കൂളിലെ അധ്യാപകൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ പ്രകടനത്തെയും ഉത്സാഹത്തെ മാനിക്കാതെയാണ് മറുപടി പറഞ്ഞത്. ന്യായമായ വിലയിരുത്തിൽ നടന്നില്ല. സംഘാടക സമിതിയോടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് പ്രഖ്യാപിച്ചതിനാൽ അപ്പീൽ കൊടുക്കാനാണ് നിർദേശിച്ചത്. കുട്ടികൾക്ക് അടുത്ത തലത്തിലേക്ക് പോകാൻ കഴിയുന്ന തരത്തിൽ വിധികർത്താക്കൾ റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ അവസരം നഷ്ടപ്പെടില്ല എന്ന ആശ്യാസത്തിലാണ് മടങ്ങുന്നതെന്നും അധ്യാപകൻ പറഞ്ഞു.









0 comments