Deshabhimani

8 മാസത്തെ ആസൂത്രണം, 3 പ്രത്യേക സംഘങ്ങൾ; ടൈഗർ ഷ്റോഫിനെതിരായ ആക്രമണത്തിൽ കൂടുതൽ കണ്ടെത്തൽ

Tiger
വെബ് ഡെസ്ക്

Published on Oct 30, 2026, 06:14 PM | 1 min read

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ക്രിമിനലുകൾ നടത്തിയത് എട്ട് മാസത്തെ തീവ്രമായ ആസൂത്രണമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒക്ടോബർ 18ന് വൈകുന്നേരം മുംബൈ ജുഹുവിൽ ഫുട്ബോൾ കളി കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന നടന് നേരെയാണ് വെടിവെയ്പ്പുണ്ടായത്.


കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് തങ്ങൾ ലക്ഷ്യമിടുന്ന നടൻ സൽമാൻ ഖാനുമായുള്ള ടൈഗറിന്റെ അടുത്ത ബന്ധമാണ് ആക്രമണത്തിന് കാരണമെന്ന് അനിൽ പണ്ഡിറ്റ് എന്ന ബിഷ്ണോയ് സംഘാംഗം അവകാശപ്പെട്ടിരുന്നു.


ഓപ്പറേഷനായി മൂന്ന് ഗ്രൂപ്പുകളെയാണ് ചുമതലപ്പെടുത്തിയത്. ആദ്യ സംഘം നടന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു. രണ്ടാമത്തെ സംഘം ആയുധങ്ങൾ സംഘടിപ്പിച്ചു. മൂന്നാമത്തെ സംഘം ഈ ആയുധങ്ങൾ മുംബൈയിൽ എത്തിച്ചു നൽകി. ആക്രമണ പദ്ധതിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സും കോർഡിനേറ്ററും അനിൽ പണ്ഡിറ്റായിരുന്നു.


പണം തട്ടിയെടുക്കൽ, സിനിമാമേഖലയിൽ ഭയാന്തരീക്ഷം സൃഷ്ടിക്കൽ, അധോലോകത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കൽ എന്നിവയായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശ്യം. സന്ദേശങ്ങൾ കൈമാറാൻ ഒന്നിലധികം ആപ്ലിക്കേഷനുകളാണ് എട്ട് മാസത്തോളം ഉപയോഗിച്ചത്. പിടിയിലായ പ്രതികൾ ഈ ആപ്പുകൾ വഴി അനിൽ പണ്ഡിറ്റുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. സന്ദേശങ്ങൾ ഡീകോഡ് ചെയ്ത് അനിൽ പണ്ഡിറ്റിലേക്ക് എത്തുവാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home