Deshabhimani

അത്‌ലറ്റിക്സിൽ മലപ്പുറം ആധിപത്യം; സ്കൂൾ വിഭാഗത്തിൽ ജി വി രാജയും ഐഡിയലും മുന്നിൽ

sports meet school
വെബ് ഡെസ്ക്

Published on Oct 30, 2026, 07:10 PM | 1 min read

കോഴിക്കോട്: അത്‌ലറ്റിക്സ് മത്സരങ്ങളിൽ ജില്ലകളിൽ മലപ്പുറവും സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളും, പൊതുവിഭാഗത്തിൽ മുന്നിൽ. ഏറ്റവും പുതിയ പോയിന്റ് നിലയിൽ ജില്ലാതലത്തിൽ 133.3 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനം നിലനിർത്തി.


ജില്ലാതലത്തിൽ 13 സ്വർണവും 19 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 44 മെഡലുകളാണ് മലപ്പുറം നേടിയത്. 105.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 77.3 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. കോഴിക്കോട് (62), ആലപ്പുഴ (48), കോട്ടയം (42), എറണാകുളം (39.5), കണ്ണൂർ (35), തൃശൂർ (23.3), കാസർഗോഡ് (19), ഇടുക്കി (18), വയനാട് (10), കൊല്ലം (9), പത്തനംതിട്ട (8) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.


സ്കൂൾ വിഭാഗത്തിൽ ജി വി രാജയും ഐഡിയലും മുന്നിൽ


സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ ഒൻപത് സ്വർണവും ആറ് വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പെടെ 24 മെഡലുകളുമായി 71.3 പോയിന്റ് നേടി ഒന്നാമതെത്തി. പൊതുവിഭാഗത്തിൽ 66.3 പോയിന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ എച്ച് എസ് എസ് ഒന്നാം സ്ഥാനത്തുണ്ട്. പാലക്കാട് വടവന്നൂർ വി എം എച്ച് എസ് 34 പോയിന്റുമായി മൂന്നാമതാണ്.


മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് 29 പോയിന്റുമായി നാലാമതും കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസ് 23 പോയിന്റുമായി അഞ്ചാമതുമാണ്.


കാസർഗോഡ് കുറ്റമത്ത് ജി.എച്ച്.എസ്.എസ്, കോട്ടയം കൊരുത്തോട് സി കെ എം എച്ച് എസ് എസ്, കോഴിക്കോട് പുള്ളൂരാംപാറ സെന്റ് ജോസഫ്സ് എച്ച് എസ് എന്നിവ 18 പോയിന്റ് വീതം നേടി അടുത്ത സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് (17), പാലക്കാട് മുണ്ടൂർ എച്ച്.എസ് (14) എന്നിവയും ആദ്യ പത്തിൽ ഇടംനേടി.


ജില്ലാതലത്തിൽ മലപ്പുറം 27.8 പോയിന്റിന്റെ ലീഡ് നിലനിർത്തുമ്പോൾ സ്കൂൾ വിഭാഗത്തിൽ ജി വി രാജ സ്പോർട്സ് സ്കൂളും ഐഡിയൽ കടകശ്ശേരിയും തമ്മിലുള്ള വ്യത്യാസം അഞ്ച് പോയിന്റാണ്. ഇരു വിഭാഗങ്ങളിലും പോയിന്റ് പട്ടികയിൽ കടുത്ത മത്സരം തുടരുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home