Deshabhimani

ഗുജറാത്ത് കോടതി വിധിയിൽ മനുസ്മൃതി ശ്ലോകങ്ങൾ; ആശങ്കാജനകമെന്ന് എം എ ബേബി

ma baby.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 08:03 PM | 1 min read

ന്യൂഡൽഹി: മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച ഗുജറാത്ത് കോടതി വിധി ആശങ്കാജനകമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഡോ. ബി ആർ അംബേദ്കർ മനുസ്മൃതി കത്തിച്ച് ഏകദേശം ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും, കോടതികൾ മനുസ്മൃതിയെ ഉദ്ധരിക്കുന്നത് ആശങ്കാജനകമാണെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചു


ജാതിയുടെ അടിസ്ഥാനത്തിലുള്ള അടിച്ചമർത്തൽ, തൊട്ടുകൂടായ്മ, സാമൂഹികമായ പുറന്തള്ളൽ, വേർതിരിവ്, സ്ത്രീകളുടെ കീഴടങ്ങൽ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രന്ഥമാണ് മനുസ്മൃതി. ഭൂതകാലത്തിലേക്ക് വിരൽചൂണ്ടുന്ന മനുസ്മൃതിയെയല്ല, ഭരണഘടനയെയാണ് കോടതികൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.





പശുവിനെ അറുത്ത കേസിൽ പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഗുജറാത്തിലെ താപി ജില്ലാ സെഷൻസ് കോടതിയാണ് മനുസ്മൃതി ഉദ്ധരിച്ചത്. 2024 ആഗസ്ത് 22നാണ് താപി ജില്ലയിൽ പശുക്കളെ അനധികൃതമായി അറുത്ത് മാംസം കടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home