മോഹൻലാൽ ചിത്രം 'അതിമനോഹരം': ആദ്യ ഗാനം 'സുന്ദര രാവണൻ' കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങും

കൊച്ചി : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ സിനിമയിലെ ആദ്യ ഗാനം കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങും. ‘സുന്ദര രാവണൻ’ എന്നു പേരിട്ടിരിക്കുന്ന ഗാനം നവംബർ ഒന്നിന് രാവിലെ 10 മണിക്കാണ് റിലീസ് ചെയ്യുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. സെൻട്രൽ പിക്ചേഴ്സാണ് വിതരണം.
ടിഎസ് ലവ് ജൻ എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ലവ്ജന്റെ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം.
മീര ജാസ്മിനാണ് നായിക. ലാലു അലക്സ്, മനോജ് കെ ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ഷാജികുമാറും എഡിറ്റിങ് വിവേക് ഹർഷനുമാണ്. ഓഡിയോ ഗ്രാഫി വിഷ്ണു ഗോവിന്ദ്. കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ. ബിനു പപ്പുവാണ് കോ-ഡയറക്ടർ.
മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും അനസ് വി അസോസിയേറ്റ് ഡയറക്ടറുമാണ്. അമൽ സി സദറാണ് സ്റ്റിൽസ്. ജോമോൻ ജോയ് പ്രൊഡക്ഷൻ മാനേജരും എസ്സാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും സുധർമ്മൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പിആർഒ: വാഴൂർ ജോസ്.









0 comments