ബംഗ്ലാദേശ് പൗരന്മാരെന്ന് സംശയം; അസമിൽ 25ലധികം പേരെ കസ്റ്റഡിയിലെടുത്തു

പ്രതീകാത്മക ചിത്രം
ധുബ്രി: ബംഗ്ലാദേശിൽനിന്ന് അനധികൃതമായി എത്തിയവരെന്ന് സംശയിക്കുന്ന 25 ലധികം പേരെ അസമിലെ ധുബ്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോഗോമയ ഘട്ടിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ഹാട്സിംഗിമാരിയിൽനിന്ന് മോട്ടോർ ബോട്ടിൽ എത്തിയവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തടഞ്ഞത്.
കസ്റ്റഡിയിലുള്ളവരെ ധുബ്രി പൊലീസ് റിസർവിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവരുടെ തിരിച്ചറിയൽ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, പണത്തിന് പകരമായി ബംഗ്ലാദേശ് പൗരന്മാരെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചെന്ന ആരോപണത്തിൽ ഹാട്സിംഗിമാരിയിലെ ഖരുവാബന്ധ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ദക്ഷിണ സൽമാര-മങ്കാചർ ജില്ലയിൽ അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവങ്ങളിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.








0 comments