നിപ മരുന്ന്: ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബഹളം വച്ചിട്ട് കാര്യമില്ല- കെ കെ ശൈലജ

കോഴിക്കോട്: നിപയ്‌ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബഹളം വച്ചിട്ട് കാര്യമില്ല. കേരളത്തിലെ പൊതുജനാരോഗ്യ ശൃംഖല തകർക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമം. കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന മന്ത്രി മുരളീധരൻ ആരോഗ്യവകുപ്പിനെ നല്ല നിലവിൽ നയിക്കാനാണ് ശ്രമിക്കേണ്ടത്.
സ്വകാര്യവൽക്കരണം ശക്തമാക്കാനാണ് ടാക്സ് ഫോഴ്‌സ് രൂപീകരിച്ചത്. സ്വകാര്യ മേഖലയെ പ്രോത്സാഹിക്കുന്നവരെയാണ് അംഗങ്ങളായി നിയമിച്ചത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചത്. ജനറിക്ക് മരുന്നുകൾ എൽഡിഎഫ് സർക്കാർ വിതരണം ചെയ്തിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ പിഎച്ച്സികളിലെ പ്രത്യേക ക്ലിനിക്കുകകൾ നിർത്തലാക്കി. അട്ടപ്പാടിയിൽ നാലു മാസത്തിനിടയിൽ 10 കുഞ്ഞുങ്ങൾ മരണപ്പെട്ടു. ശിശുമരണ നിരക്ക് കുത്തനെ ഉയർന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.









0 comments