Deshabhimani

മയക്കുമരുന്ന് മാഫിയക്കെതിരെ 
ഡിവൈഎഫ്ഐ പ്രതിഷേധം

ഡിവൈഎഫ്ഐ പ്രതിഷേധംജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് അബാദ് ഫാഷ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 31, 2026, 12:03 AM | 1 min read

കരുനാഗപ്പള്ളി

കുലശേഖരപുരം, പുത്തൻതെരുവ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ നടത്തുന്ന അതിക്രമം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം പുത്തൻതെരുവ് മെമ്മറീസ് ബാറിനു മുന്നിൽ മയക്കുമരുന്ന് മാഫിയ സംഘം ആക്രമണം നടത്തിയിരുന്നു. കുലശേഖരപുരം നോർത്ത്, സൗത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അബാദ് ഫാഷ ഉദ്ഘാടനംചെയ്തു. ഷിയാദ് അധ്യക്ഷനായി. വി പി കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക്‌ സെക്രട്ടറി ബി കെ ഹാഷിം, അഖിൽ പ്രസന്നൻ, അൻസർ, പ്രവീൺ, നിതീഷ്, അഡ്വ. ജസൽന, മഹേശ്വർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home