Deshabhimani

തിരൂർ ജില്ലാ ആശുപത്രിയിൽ ലീഗ്‌ അതിക്രമം

വനിതാ ജീവനക്കാരെ ഉൾപ്പെടെ കൈയേറ്റംചെയ്യാൻ ശ്രമം

Attempt to encroach upon land, led by a District Panchayat member
വെബ് ഡെസ്ക്

Published on Oct 31, 2026, 12:52 AM | 1 min read

തിരൂർ

തിരൂർ ജില്ലാ ആശുപത്രിയിൽ വനിതാ ജീവനക്കാരെ ഉൾപ്പെടെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റംചെയ്യാൻ ശ്രമം. ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയയുടെ നേതൃത്വത്തിൽ എത്തിയ ലീഗ് പ്രവർത്തകരാണ് സൂപ്രണ്ട് ഓഫീസിലെ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ കൈയേറ്റംചെയ്യാൻ ശ്രമിച്ചത്. ആശുപത്രിയിലെ ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം നോമിനേറ്റ് ചെയ്ത ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാത്തതിൽ രോഷാകുലരായ ലീഗ് പ്രവർത്തകരാണ് സൂപ്രണ്ടിന്റെ പുതിയ ചേമ്പറിലെത്തി അതിക്രമം നടത്തിയത്‌. ലീഗ് നേതാവിന്റെ ഭാര്യയെ നിയമിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മതിയായ യോഗ്യതയില്ലാത്തതിനാൽ നിയമനം നൽകിയിരുന്നില്ല. ഭരണത്തിന്റെ തണലിൽ നിരന്തരം അക്രമവും ഭീഷണിയും നടത്തുകയാണ്‌ ജില്ലാ പഞ്ചായത്ത്‌ അംഗമെന്ന്‌ ജീവനക്കാർ ആരോപിക്കുന്നു. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉദ്ഘാടനം രാവിലെ മന്ത്രി കെ മുരളീധരൻ നിർവഹിച്ചിരുന്നു. ചടങ്ങിന് ശേഷമാണ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ ലീഗ് പ്രവർത്തകർ ആക്രമണത്തിന് ശ്രമിച്ചത്. അതിക്രമത്തിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home