Deshabhimani

എഎസ്ഐഎസ്‌സി കേരള റീജിയൺ കലോത്സവത്തിന് തുടക്കം

എഎസ്ഐഎസ്-സി കേരള റീജിയൺ കലോത്സവം കെ രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 31, 2026, 12:49 AM | 1 min read

മണ്ണുത്തി

എഎസ്ഐഎസ്‌സി കേരള റീജിയൺ കലോത്സവം രംഗോത്സവത്തിന് മണ്ണുത്തി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ തുടക്കമായി. കെ രാജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. റീജിയൻ പ്രസിഡന്റ് ഡോ. സിൽവി ആന്റണി അധ്യക്ഷനായി. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂൾ റെക്ടര്‍ ഫാ. ജോയ്സ് തോണിക്കുഴിയിൽ , എഎസ്ഐഎസ്‌സി കേരള റീജിയൺ സെക്രട്ടറി ആൻഡ് ട്രഷറർ ഫാ. ഷിനോ സി ജേക്കബ്, പ്രിൻസിപ്പൽ ഫാ. വിപിൻ ഇളമ്പശ്ശേരിൽ, സിസ്റ്റർ ലിൻസി ജോർജ് എന്നിവര്‍ സംസാരിച്ചു. 170 സ്കൂളില്‍ നിന്ന് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ മത്സരിക്കും. 12 വേദികളിലായാണ് മത്സരം. ശനിയാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home