Deshabhimani

തദ്ദേശവകുപ്പിലെ കൂട്ടസ്ഥലംമാറ്റം: ജോയിന്റ് ഡയറക്ടറെ ഉപരോധിച്ചു

NGO Union

തദ്ദേശവകുപ്പ് ജോയിന്റ്‌ ഡയറക്ടറെ എൻജിഒ യൂണിയൻ പ്രവർത്തകർ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 03:47 AM | 1 min read

കൊച്ചി


മാനദണ്ഡങ്ങൾ പാലിക്കാതെ തദ്ദേശവകുപ്പിൽ 83 ക്ലർക്കുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ നടപടിക്കെതിരെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിലെ തദ്ദേശ വകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ച ജീവനക്കാർ, ജോയിന്റ് ഡയറക്ടറെ ഉപരോധിച്ചു.


സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ, ജീവനക്കാരുടെ സർവീസ് കാലയളവ്, വിരമിക്കൽ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. ചർച്ചയെ തുടർന്ന് മാനദണ്ഡവിരുദ്ധമായി പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകൾ പുനഃപരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് ജോയിന്റ് ഡയറക്ടർ ഉറപ്പുനൽകി. തുടർന്ന്‌ ഉപരോധം അവസാനിപ്പിച്ചു.


എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ പ്രതിഷേധം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ എം രാജേഷ്, സെക്രട്ടറി ഡി പി ദിപിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home