ടവറുകൾ എഡിഫൈസിന് കെെമാറണം
ചന്ദർകുഞ്ജ് ആർമിടവർ ഉടൻ പൊളിച്ചുനീക്കണം: ഹെെക്കോടതി

കൊച്ചി
വൈറ്റിലയിലെ ചന്ദർകുഞ്ജ് അപ്പാർട്ട്‌മെന്റിലെ ബലക്ഷയത്തിലായ ടവറുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പൊളിക്കാൻ കരാറെടുത്ത എഡിഫൈസ് എൻജിനീയറിങ്ങിന് ബി, സി ടവറുകൾ രണ്ടാഴ്ചയ്ക്കകം കൈമാറാനും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് കോടതിനടപടി. ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനും (എഡബ്ല്യുഎച്ച്ഒ) ഫ്ലാറ്റ് ഉടമകളുടെ സംഘടനയായ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും കെട്ടിടങ്ങളുടെ ചുമതല ഏറ്റെടുത്ത് പൊളിക്കൽ കരാർ എടുത്ത എഡിഫൈസിന് കൈമാറണമെന്നാണ് കോടതി ഉത്തരവ്. ഫ്ലാറ്റുകൾ ഏറ്റെടുക്കുമ്പോൾ സർട്ടിഫിക്കറ്റോ സത്യവാങ്മൂലമോ നൽകണമെന്ന കലക്ടറുടെ നിർദേശത്തിനെതിരെ എഡബ്ല്യുഎച്ച്ഒയാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ഉടമകളിൽനിന്ന് ഫ്ലാറ്റുകൾ ഏറ്റെടുക്കുമ്പോൾ നൽകേണ്ട സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.







0 comments