Deshabhimani

സ്വകാര്യ ബസ്‌ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണം

kbtwf

കേരള ബസ് ട്രാൻസ്പോർട്ട്‌ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 03:55 AM | 1 min read

കൊച്ചി


സ്വകാര്യ ബസ്‌തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിച്ച്‌ സര്‍ക്കാര്‍ നിയോഗിച്ച പത്മകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.


സെന്‍ട്രല്‍ സര്‍വീസസ് സൊസൈറ്റി ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനില്‍കുമാര്‍, കൃഷ്ണവിനോദ്, കെ കെ കലേശന്‍, ഗിരി കൃഷ്ണന്‍, കെ പി പോളി, ടി എസ് ഷണ്മുഖദാസ് എന്നിവര്‍ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home